കേന്ദ്രത്തിലെ കുരുക്കു മുറുകി പണം തിരിച്ചടയ്ക്കാം എന്ന് മല്യ. മല്യയെ ഇന്ത്യയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കോടതിയുടെ വിധി വരാൻ 5 ദിവസം ശേഷിക്കെയാണ് വിജയ് മല്യയുടെ പുതിയ നീക്കം. നേരത്തെ കേന്ദ്രസർക്കാർ വിജയ് മല്യയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ അടപടലം കണ്ടുകെട്ടിയിരുന്നു. എന്നാൽ താൻ ഇപ്പോൾ പണം തിരിച്ചടയ്ക്കാം എന്നും തനിക്ക് അതിന് യാതൊരു പ്രശ്നവുമില്ലെന്നും ആണ് മല്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്